വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ ചീറ്റക്കാൽ, മുണ്ടമാണി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു. യൂണിറ്റ് രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സി.വി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബളാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് മുണ്ടമാണിയെ അനുമോദിച്ചു.
വാർഡ് അംഗം കെ.അജിത, ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.സി. രഘുനാഥൻ, മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
പുതിയ യൂണിറ്റ് ഭാരവാഹികളായി ജോണി കരിന്തോളി- പ്രസിഡന്റ്, രാജേഷ് ചീറ്റക്കാൽ- സെക്രട്ടറി, രതീഷ് കോട്ടക്കുന്ന് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. കള്ളാർ, ബളാൽ പഞ്ചായത്തുകളെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പൂടംകല്ല് -പാലച്ചുരം- മുണ്ടമാണി- ബളാൽ റോഡ് അടിയന്തിരമായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡം ടാറിംഗ് നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.